Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Gathering

Kottayam

പാ​ലാ രൂ​പ​ത കു​ടും​ബസം​ഗ​മം: കു​റ​വി​ല​ങ്ങാ​ട് ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വം

കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത കു​ടും​ബ​ദി​നാ​ച​ര​ണ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ ഇ​ട​വ​ക. 19നാ​ണ് പാ​ലാ രൂ​പ​ത​യി​ലെ ആ​യി​ര​ക്ക​ണ​ക്കാ​യ മാ​താ​പി​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം. ഇ​താ​ദ്യ​മാ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക രൂ​പ​താ​ത​ല കു​ടും​ബ​ദി​ന​ത്തി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് വി​ല​യി​രു​ത്തി. 19ന് ​ര​ണ്ടു​മു​ത​ൽ മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ലാ​ണ് സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പി​തൃ​വേ​ദി, മാ​തൃ​വേ​ദി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 51 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു.

ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ളം​ബ​ര ബോ​ർ​ഡു​ക​ളും ക​മാ​ന​ങ്ങ​ളും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ജൂ​ബി​ലി ക​പ്പേ​ള​മു​ത​ൽ സ​മ്മേ​ള​ന​വേ​ദി​വ​രെ കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ക്കും. പാ​ർ​ക്കിം​ഗി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.
റി​സ​പ്ഷ​ൻ, ര​ജി​സ്‌​ട്രേ​ഷ​ൻ, സ്റ്റേ​ജ്, പ്രോ​ഗ്രാം, ഡെ​ക്ക​റേ​ഷ​ൻ, ട്രാ​ഫി​ക്, റി​ഫ്ര​ഷ്‌​മെ​ന്‍റ്, പ​ബ്ലി​സി​റ്റി എ​ന്നി​ങ്ങ​നെ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​ത, മേ​ഖ​ല, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ള്ളി​യോ​ഗാം​ഗ​ങ്ങ​ൾ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ, ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, ഫാ. ​ജോ​ർ​ജ് ചാ​ത്ത​ൻ​കു​ന്നേ​ൽ, ജോ​ർ​ജ് ടി​ക്‌​സ​ൺ മ​ണി​മ​ല​ത്ത​ട​ത്തി​ൽ, ബെ​ന്നി കോ​ച്ചേ​രി, ലി​ല്ലി​ക്കു​ട്ടി മ​ടു​ക്കാ​നി​യി​ൽ, ജോ​സ് സി. ​മ​ണ​ക്കാ​ട്ട്, ജെ​സി​മോ​ൾ നീ​ല​മ്പ​ടം, ഷാ​ജി പാ​റ​പ്പു​റ​ത്ത്, സോ​ഫി സ​ജി, ജോ​ബി​ഷ് പ​ട്ട​രു​മ​ഠം, ലീ​ലാ​മ്മ ക​ണ്ണം​പ്രാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കു​ടും​ബ​സം​ഗ​മം ന​ട​ത്തി

മ​ങ്കൊ​മ്പ്: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ വി​ശ്വ​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ഹ​ൻ ഭ​ര​ണി​ക്കാ​വ്, ജോ​സ് കാ​വ​നാ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളി വൃ​ന്ദാ​വ​നം, എ​ൻ.​കെ. വേ​ണു​ഗോ​പാ​ൽ, പി. ​സൈ​മ​ൺ, തോ​മ​സ് മാ​ത്യു, ജി​മ്മി​ച്ച​ൻ കൈ​ന​ക​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബസം​ഗ​മ​വും

ചേ​ര്‍​ത്ത​ല: സ​ർ​വീ​സ് ക്ല​ബി​ന്‍റെ പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് പി. ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ്, സി​നി​മ സം​വി​ധാ​യ​ക​ൻ രാ​ജ് ബാ​ബു, സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ ടി.​എം. അ​തു​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ആ​ർ. സു​ഖ​ലാ​ല്‍, സി.​എ​ൻ. ച​ന്ദ്ര​ഗു​പ്ത​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി കെ.​ബി. സ​ത്യ​പാ​ല​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

വ​ല്യ​യ​ന്തി പ​ള്ളി​യി​ൽ കു​ടും​ബ​സം​ഗ​മം

വ​ല്യ​യ​ന്തി: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കു​ടും​ബ​സം​ഗ​മം ന​ഗ​ര​സ‌​ഭാ​ കൗ​ൺ​സി​ല​ർ സ​ജി കെ. ​സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ.​ വ​ർ​ഗീ​സ് വി​ള​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ​ യോ​ഗ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽദാ​നം പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ എം. ​സാ​മു​വേ​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ർ​ജ് തോ​മ​സ് മേ​ക്കാ​ലാ​യി​ൽ, സെ​ക്ര​ട്ട​റി കെ. ​സി. മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ൻ ജോ​ൺ വ​ർ​ഗീ​സ്, സു​നി​ൽ മാ​ത്യു കൊ​ര​ട്ടി​ക്ക​ൽ, സി​സ്റ്റ​ർ ഡോ​ണ മ​രി​യ എ​സ് സി​വി, ഷി​നു സി. ​റ്റോം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ല്ലേ​നി​യം ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ത്തി.

District News

സ്വാ​ശ്ര​യ​സം​ഘ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

ചെ​റു​തോ​ണി: ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ജി​ഡി​എ​സ് സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളു​ടെ പ​ത്താ​മ​ത് വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളു​ടെ ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി റോ​സ്മെ​ഡ് പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രാ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, ജ​സ്റ്റി​ൻ ന​ന്ദി​ക്കു​ന്നേ​ൽ, അ​നി​മേ​റ്റ​ർ ബി​ൻ​സി സ​ജി, ബി​ൻ​സി ബി​നോ​ഷ്, ജെ​സി സ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് "സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ നേ​രാ​യ പ്ര​സ​ക്തി ആ​നു​കാ​ലി​ക ലോ​ക​ത്ത് ' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ത്തി.

Latest News

Corehub Up